Rahme d’ Sawra (Friends of Hope)

 

Please click below link for daily reading schedule

Bible Reading – Jubilee Year

 

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ജൂബിലി വർഷത്തിനൊരുക്കമായി സമ്പൂർണ ബൈബിൾ പാരായണംപരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2025 ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. “പ്രതീക്ഷയുടെ തീർത്ഥാടകർ” എന്ന മുദ്രാവാക്യവുമായി നാം ഈ ജൂബിലിക്ക് ഒരുങ്ങുമ്പോൾ, നമ്മുടെ പ്രത്യാശ ഈശോമിശിഹായിലും ലക്ഷ്യം നിത്യജീവനുമാണ്. എപ്രകാരമാണ് ഈ ലക്ഷ്യത്തിൽ എത്തിച്ചേരേണ്ടത് എന്ന് തിരുവചനത്തിലൂടെ സംസാരിക്കുന്ന ആത്മാവ് നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ആയതിനാൽ  വചനത്തിലൂടെയുള്ള തീർത്ഥാടനം ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇതിനു സഹായകമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ എപ്പാർക്കി മുഴുവൻ ”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119 : 114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച് വചനം വായിച്ച്, ധ്യാനിച്ച് ജൂബിലിക്കുവേണ്ടി ഒരുങ്ങുവാൻ  ആഗ്രഹിക്കുന്നു. 2024 ജനുവരി 1 മുതൽ ഒരു ദിവസം ഒരു അധ്യായം (അല്ലെങ്കിൽ ചെറിയ രണ്ടോ മൂന്നോ അധ്യായങ്ങൾ) എന്ന നിലയിൽ വചനപാരായണം ക്രമീകരിക്കുന്നു.  എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും ”റഹ്മേ ദ്സവ്റാ” (‘Friend’s of Hope’ or ‘പ്രത്യാശയുടെ കൂട്ടുകാർ’) എന്ന പേരിൽ രൂപീകൃതമായിരിക്കുന്ന WhatsApp Community യിൽ ചേർന്ന്, അതിൽ നൽകപ്പെടുന്ന ഓരോ ദിവസത്തെയും വചനപാരായണത്തിനുള്ള നിശ്ചിത അധ്യായം വ്യക്തിപരമായി സൗകര്യപ്രദമായ സമയത്ത് വായിക്കുന്നു. ഓരോ ദിവസവും വായിക്കുന്ന അധ്യായങ്ങളിൽനിന്നും കൗതുകകരമായ അറിവു നൽകുന്ന ഒരു മിനിറ്റിൽ താഴെയുള്ള ശബ്ദ സന്ദേശം ഈ WhatsApp Community യിൽ നൽകുന്നതാണ്. അതോടൊപ്പം വായന പൂർത്തിയാക്കുന്ന അധ്യായങ്ങളുടെ സംശയനിവാരണം നടത്തുന്നതിന് ബൈബിൾ പണ്ഡിതരുടെ സഹായവും ലഭ്യമാക്കുന്നതാണ്. എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും ”റഹ്മേ ദ്സവ്റാ” (Friend’s of Hope) യുടെ തിരുവചനപാരായണ സൗഹൃദ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. എപ്പാർക്കിയിലെ 12 റീജണുകളിൽനിന്നും WhatsApp Community യിൽ ചേരുന്നതിനുള്ള WhatsApp link ചുവടെ ചേർക്കുന്നു.

WhatsApp Group Inviteജിമ്മിച്ചൻ ജോർജ്(P.R.O., Bible Apostolate)ഫാ. ജോൺ പുളിന്താനത്ത്(Eparchial Coordinator, Year of Jubilee)