Please click below link to register for Nasrani competition
Any queries, please contact nasrani@csmegb.org or 07402157888
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത നടത്തുന്ന സഭാ ചരിത്ര പഠന മത്സരം ഓഗസ്റ്റ് മുതൽ. മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ ഇതാ ഒരു സുവർണ്ണാവസരം
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ദമ്പതി വർഷത്തോട് അനുബന്ധിച്ച് കുടുംബാഗങ്ങൾക്ക് ഒന്നുചേർന്ന് സീറോ മലബാർ സഭയുടെ ചരിത്രം പഠിക്കാൻ ഒരു അവസരം രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഒരുക്കിയിരിക്കുകയാണ് . സഭയെ അറിഞ്ഞാലെ സഭയെ സ്നേഹിക്കാൻ സാധിക്കു . നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്. ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത്. ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു. ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു.ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം. നമ്മുടെ സഭയെ കുറിച്ച് ആഴത്തിൽ പഠിക്കാനും വരും തലമുറക്ക് സഭയുടെ ചരിത്രം കൈമാറാനും നമുക്ക് കിട്ടിയിരിക്കുന്ന ഈ അവസരത്തെ നമുക്ക് ഉപയോഗപ്പെടുത്താം. ഓഗസ്റ്റ് മാസത്തോടുകൂടി ആരംഭിക്കുന്ന ഈ പഠന മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഇതോടോടനുബന്ധിച്ച് രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ ഈ സഭാചരിത്രപഠന മത്സരത്തിന്റെ പബ്ലിസിറ്റിക്കായി കവർ ഫോട്ടോ മത്സരം സംഘടിപ്പിക്കുകയാണ്. സിറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപെടുന്ന ഈ മത്സരത്തിന് മാർത്തോമാ നസ്രാണികളുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്. മത്സരാര്ഥികളിൽ നിന്നും ലഭിക്കുന്ന കുടുംബ ഫോട്ടോയിൽ നിന്നും തെരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും കവർ ഫോട്ടോ ആയിട്ട് തുടർന്നുള്ള മത്സരങ്ങളിൽ ഉപയോഗിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ ഫോട്ടോകൾ ഓഗസ്റ്റ് 15 ന് മുൻപ് കിട്ടത്തക്ക രീതിയിൽ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങൾ ആയിരിക്കുന്ന മിഷൻ / പ്രൊപ്പോസഡ് മിഷൻ /ഇടവക എന്നിവയും ചേർത്തിരിക്കണം .നിങ്ങളുടെ ഫോട്ടോകൾ nasrani@csmegb.org എന്ന ഈമെയിലിൽ അയക്കുക .
സ്‌നേഹത്തോടെ,
ബൈബിൾ അപ്പോസ്റ്റലേറ്റ്
Email address to send the photo – nasrani@csmegb.org
Last date to send the photo : 15th August 2020